Itha... Ithuvare...

Tuesday, April 18, 2006

ഓഫിസില്‍ ഈച്ചയില്ല..

എത്ര ചിന്തിചിട്ടും ബ്ലൊഗ്‌ ചെയ്യാന്‍ ഒന്നും തൊന്നുന്നില്ല. മറ്റു പലരുടേയും (മലയാളം) ബ്ലൊഗ്സ്‌ ഞാന്‍ വായിചിരുന്നു... അവര്‍ക്കൊക്കെ എവിടുന്നാവൊ ഇത്രയും ക്രിയെറ്റിവിറ്റി കിട്ടുന്നതു...

ഇന്നെനിക്കു ഓഫീസില്‍ ജ്വാലിയൊന്നുമില്ല. വെരുതെ ഇരിപ്പാണു... കാലത്തു ഓഫീസില്‍ വന്നതു വലിയ പ്രതീക്ഷകലൊടെയായിരുന്നു. വല്ല പണിയും കിട്ടുമെന്ന പ്രതീക്ഷ. എവടെ... എന്നതേയും പൊലെതന്നെ ഇന്നും ഈചയാട്ടി ഇരിപ്പൂ....

കാലത്തു എന്റെ മാനേജെറെ ഞാന്‍ കണ്ടു.. "ഹെയ്‌ മാന്‍, വീ ഹാവ്‌ സം എക്സയിട്ടിംഗ്‌ വര്‍ക്ക്‌ കമിംഗ്‌ അവര്‍ വെയ്‌."കുറെ നാളായി മൂപര്‍ ഈ ഡയലോഗ്‌ അടിക്കാന്‍ തുടങ്ങിയിട്ടു... കൃത്യമായി പറഞ്ഞാല്‍ നാലു മാസം. എന്നെ എപ്പൊ കന്ദാലും മൂപര്‍ ഇതു പറയും... ഫ്രെഞ്ച്‌ താടി വച്ചു ആ വരവു കണ്ടാലെ എനിക്കു ചൊറിഞ്ഞു വരും... പെരു മിസ്റ്റര്‍ റോബെര്‍ട്ട്‌ സേവിയര്‍... A testimony to the fact that മലയാളിക്കു പാര മലയാളി തന്നെ...

Monday, April 17, 2006

തിങ്കളാഴ്ച ബ്ബ്ല്യൂസ്‌

ക്ഷമിക്കണം... ആധ്യത്തെ ബ്ലൊഗായതിനാല്‍ വലിയ പിഡുതമില്ല എന്തെഴുതണമെന്നു...

സിങ്കപൂരിലെ എന്റെ ഒരു ദൊസ്ത്‌ പറഞ്ഞു ബ്ലൊഗ്ഗിംഗ്‌ ഇസ്‌ എ നൈസ്‌ ഐഡിയ ടു കില്ല്‌ ടൈം എന്നു... എന്നാല്‍ ശരി... അങ്ങനെ ആവട്ടെ എന്നു ഞാനും...തിങ്കലാഴ്ചയായതിനാല്‍ അധികം ചിന്ധിക്കാന്‍ പറ്റുന്നില്ല...

കാലത്തു ഒരു ദൊസ്ത്‌ ഫോണ്‍ ചെയ്തിരുന്നു... അവന്‍ റിസൈന്‍ ചെയ്തതിന്റെ ത്രില്ലില്ലായിരുന്നു... രാത്രി അവന്റെ വീറ്റില്‍ വീഞ്ഞഡിക്കാനുല്ല ഒരു ക്ഷണവും...

ഓ... ഞാന്‍ എന്നെ പരിചയപെടുത്താന്‍ മറന്നു...ഞാന്‍ ഒരു പാവം സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍... ദാരിദൃയ രെഖക്കു അല്‍പം മുകളില്‍ രണ്ടാം നിലയില്‍ താമസിക്കുന്ന വെറുമൊരു പാവം സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍... ഞാന്‍ അയിസ്കുവേര്‍...